Tuesday 28 July 2009

വാഴക്കുല - ചങ്ങമ്പുഴ


മലയപ്പുലയനാ മാടത്തിൻ മുറ്റത്തു
മഴവന്ന നാളൊരു വാഴ നട്ടു.
മനതാരിലാശകൾ പോലതിലോരോരോ
മരതകക്കൂമ്പു പൊടിച്ചു വന്നു.
അരുമക്കിടാങ്ങളിലൊന്നായതിനേയു
മഴകിപ്പുലക്കള്ളിയോമനിച്ചു
മഴയെല്ലം പൊയപ്പോൾ മാനം തെളിഞ്ഞപ്പോൾ
മലയന്റെ മാടത്ത പാട്ടുപാടി.
മരമെല്ലാം പൂത്തപ്പോൾ, കുളിർക്കാറ്റു വന്നപ്പോൾ
മലയന്റെ മാടവും പൂക്കൾ ചൂടി.
വയലിൽ വിരിപ്പു വിതക്ക്കേണ്ട കാലമായ്‌
വളരെപ്പണിപ്പാടു വന്നുകൂടി.
ഉഴുകുവാൻ രാവിലെ പോകും മലയനു-
മഴകിയും-പോരുമ്പോളന്തിയാവും
ചെറുവാഴത്തയ്യിനു വെള്ളമൊഴിക്കുവൻ
മറവി പറ്ററില്ലവർക്കു ചെറ്റും
അനുദിനമങ്ങനെ ശുശ്രൂഷചെയ്കയാ
ലതു വേഗവേഗം വളർന്നു വന്നു
അജപാല ബാലനിൽ ഗ്രാമീണബാലത-
ന്നാനുരഗകന്ദമെന്നപോലെ!



പകലൊക്കെപ്പൈതങ്ങളാവാഴത്തൈത്തണൽ-
പ്പരവതാനിക്കുമേൽ ചെന്നിരിക്കും.
പൊരിയും വയറുമായുച്ചക്കൊടുംവെയിൽ
ചൊരിയുമ്പൊ,ഴുതപ്പുലക്കിടങ്ങൾ,
അവിടെയിരുന്നു കളിപ്പതു,കാൺകി,ലേ
തലിയാത്ത ഹൃത്തുമലിഞ്ഞുപോകും!
കരയും,ചിരിക്കു,മിടയ്ക്കിടെത്തമ്മി,ലാ
'ക്കരുമാടിക്കുട്ടന്മാർ'മല്ലടിക്കും!
അതു കാൺകെ,പൊരിവെയ്‌ലിൻ ഹൃദയത്തിൽകൂടിയു-
മലിവിന്റെ നനവൊരു നിഴൽ വിരിക്കും!
അവശന്മാരാർത്തന്മാ,രാലംബഹീനന്മാ-
രവരുടെ,സങ്കടമാരറിയാൻ?
അവരർദ്ധനനഗ്നന്മാ,രാതപമഗ്നന്മാ-
രവരുടെ പട്ടിണിയെന്നു തീരാൻ?
അവരാർദ്ദ്രചിത്തന്മാ,രപഹാസപാത്രങ്ങ-
ളവരുടെ ദുരിതങ്ങളെങ്ങൊടുങ്ങാൻ?
ഇടതിങ്ങി നിറയുന്നു നിയമങ്ങൾ,നീതിക-
ളിടമില്ലവർക്കൊന്നു കാലുകുത്താൻ!
ഇടറുന്ന കഴൽ-വെയ്പ്പോടുഴറിക്കുതിക്കയ-
ണിടയില്ല ലോകത്തിന്നവരെ നോക്കാൻ.
ഉമിനീരിറക്കതപ്പാവങ്ങൾ ചാവുമ്പോ-
ളുദകക്രിയപോലും ചെയ്തിടേണ്ട.
മദമത്തവിത്തപ്രതാപമേ,നീ നിന്റെ
മദിരോത്സവങ്ങളിൽ പങ്കുകൊള്ളൂ!



പറയുന്നു മാതേവൻ:"ഈ ഞാലിപൂവന്റെ
പഴമെത്ര സാദ്ദൊള്ളതായിരിക്കും!"
പരിചോടനുജന്റെ വാക്കിൽ,ചിരിവന്നു
പരിഹാസഭാവത്തിൽ തേവനോതി:-
"കൊല വരാറായി,ല്ലതിനുമുമ്പേതന്നെ
കൊതിയന്റെ നാക്കത്തു വെള്ളം വന്നു!"
പരിഭവിച്ചീടുന്നു നീലി:"അന്നച്ചന-
തരി വാങ്ങാൻ വല്ലോർക്കും വെട്ടി വിക്കും
"കരിനാക്കുകൊണ്ടൊന്നും പറയാതെടി മൂശേട്ടേ!"
കരുവള്ളോൻ കോപിച്ചൊരാജ്ഞനൽകി!
അതുകേട്ടെഴുന്നേറ്റു ദൂരത്തു മാറിനി-
ന്നവനെയവളൊന്നു ശുണ്ടികൂട്ടി:-
"പഴമായാ നിങ്ങളെക്കണണ്ടെ, സൂത്രത്തി-
പ്പകുതീം ഞനൊറ്റയ്ക്കു കട്ടുതിന്നും!"
"അതുകാണാ,മുവ്വെടി,ചൂരപ്പഴാ നെന-
ക്കതിമോഹമേറെക്കടന്നുപോയാ!
ദുരമൂത്ത മറുതേ,,നിൻ തൊടിയിലെത്തൊലിയന്നി-
ക്കരുവള്ളോനുരിയണോരുരിയൽ കണ്ടോ!!...."
ഇതുവിധം,നിത്യ,മാ വാഴച്ചുവട്ടി,ല-
ക്കൊതിയസമാജം നടന്നുവന്നു.
കഴിവതും വേഗം കുലയ്ക്കണ,മെന്നുള്ളിൽ-
ക്കരുതിയിരിക്കുമാ വാഴപോലും!
അവരുദെയാഗ്രഹമത്രയ്ക്ക്ഗാധവു-
മനുകമ്പനീയവുമായിരുന്നു!!


ഒരുദിനം വാഴ കുലച്ചതു കാരണം
തിരുവോണം വന്നു പുലക്കുടിലിൽ,
കലഹിക്കാൻ പോയില്ല പിന്നീടൊരിക്കലും
കരുവള്ളോൻ നീലിയോടെന്തുകൊണ്ടോ.
അവളൊരുകള്ളിയ,ണാരുമറിഞ്ഞിടാ-
തറിയമവൾക്ക്ക്കെന്തും കട്ടുതിന്നാൻ.
അതുകൊണ്ടവളോടു സേവകൂടീടുകി-
ലവനു,മതിലൊരു പങ്കുകിട്ടാം.
കരുവള്ളോൻ നീലിതൻ പ്രാണനായ്‌,മാതേവൻ
കഴിവതും കേളനെ പ്രീതിയാക്കി
നിഴൽ നീങ്ങി നിമിഷത്തിൽ നിറനിലാവോലിന്ന
നിലയല്ലോ നിർമ്മല ബാല്യകാലം!!
അരുമക്കിടാങ്ങൾ തന്നാനന്ദം കാൺകയാ-
ലഴകിക്കു ചിത്തം നിറഞ്ഞുപോയി
കുലമൂത്തു വെട്ടിപ്പഴുപ്പിചെടുക്കുവാൻ
മലയനുമുള്ളിൽ തിടുക്കമായി,
അവരോമൽ പ്പൈതങ്ങൾക്കങ്ങനെയെങ്കിലു-
മവനൊരു സമ്മാനമേകാമല്ലോ.
അരുതവനെല്ലുനുറുങ്ങി യത്നിക്കിലു-
മരവയർക്കഞ്ഞിയവർക്കു നൽകാൻ.
ഉടയോന്റെ മേട,ലുണ്ണികൾ പഞ്ചാര-
ച്ചുടുപാലടയുണ്ടുറങ്ങീടുമ്പോൾ,
അവനുടെ കന്മണിക്കുഞ്ഞുങ്ങൾ പട്ടിണി-
യ്ക്കലയണമുച്ചക്കൊടും വെയിലിൽ!
അവരുടെ തൊണ്ട നനക്കുവാനുള്ളതെ-
ന്തയലതെ മേട്ടിലെത്തോട്ടുവെള്ളം!
കനിവറ്റ ലോകമേ,നീ നിന്റെ ഭാവന-
കനകവിമാനത്തിൽ സ?രിക്കൂ
മുഴുമതിപെയ്യുമപ്പൂനിലാവേറ്റുകൊ-
ണ്ടഴകിനെതേടിയലഞ്ഞുകൊള്ളൂ.
പ്രണയത്തിൻ കൽപകത്തോപ്പിലെ,പ്പച്ചില-
ത്തണലിലിരുന്നു തുലഞ്ഞിടട്ടേ.
അവരുടെ ഹൃദ്രക്തമൂറ്റിക്കുടിച്ചവ
-
രവകാശഗർവ്വം നടിച്ചിടട്ടേ,
ഇവയൊന്നും നോക്കേണ്ട,കണേണ്ട,നീ നിന്റെ
പ്പവിഴപ്പൂങ്കാവിലലിഞ്ഞുകൊള്ളൂ.....
2

മലയനാ വാഴയെ സ്പർശിച്ച മാത്രയിൽ
മനതാരിൽ നിന്നൊരിടി മുഴങ്ങി
അതിനുടെ മാറ്റൊലി ചക്രവാളം തകർ-
ത്തലറുന്ന മട്ടിലവനുതോന്നി.
പകലിന്റെ കുടമാലച്ചുടുച്ചോരത്തെളി കുടി-
ച്ചകലതിലമരുന്നിത?മാർക്കൻ!
ഒരു മരപ്പാവപോൽ നിലകൊള്ളും മലയനി-
ല്ലൊരു തുള്ളിരക്തമക്കവിളിലെങ്ങും
അനുമാത്രം പൊള്ളുകയാണവനാത്മാവൊ-
രസഹനായാതപജ്വാലമൂലം!
അമിതസ?ഷ്ടിയാൽ തുള്ളിക്കളിക്കയാ
ണരുമക്കിടാങ്ങൾ തൻ ചുറ്റുമായ്‌;
ഇലപോയി,ത്തൊലിപോയി മുരടിച്ചൊരിലവിനെ
വലയം ചെയ്തുലയുന്ന ലതകൾ പോലെ.
അവരുടെ മിന്നിവിടർന്നൊരാക്കണ്ണുക-
ണ്ടവന?രംഗം തകർന്നുപോയി.
കുലവെട്ടാൻ കത്തിയുയർ-ത്തിയ കൈയുകൾ
നിലവിട്ടു വാടിത്തളർന്നുപോയി
കരുവള്ളോൻ നീലിക്കൊരുമ്മകൊടുക്കുന്നു,
കരളിൽ തുളുമ്പും കുതൂഹലത്താൽ.
അവളറിയാതുടനസിതാധരത്തിൽ നി-
ന്നവിടെങ്ങുമുതിരുന്നു മുല്ലപ്പൂക്കൾ.
മലയന്റെ കണ്ണിൽ നിന്നിറ്റിറ്റു വീഴുന്നു,
ചിലകണ്ണീർക്കണികകൾ പൂഴിമണ്ണിൽ.
അണുപോലും ചലനമറ്റമരുന്നിതവശരാ-
യരികത്തുമകലത്തും തരുനിരകൾ!
സരസമായ്‌ മാതേവൻ കേളന്റെ തോളത്തു
വിരൽ തട്ടിത്താളം പിടിച്ചുനിൽപൂ.
അണിയിട്ടിട്ടനുമാത്രം വികസിക്കും കിരണങ്ങ-
ളണിയുന്നു കേളന്റെ കടമിഴികൾ!
ഇരുൾവന്നു മൂടുന്നു മലയന്റെ കണ്മുമ്പി-
ലിടറുന്നു കാലുകളെന്തുചെയ്യും?
കുതിരുന്നു മുന്നിലത്തിമിരവും കുരുതിയിൽ
ചതി വീശും വിഷവായു തിരയടിപ്പൂ!
അഴകി,യാ മാടത്തി,ലേങ്ങലടിച്ചടി-
ച്ചഴലുകയാ,ണതിനെ? ബനധം?....
കുലവെട്ടി!മോഹിച്ചു,മോഹിച്ചു,ലാളിച്ച
കുതുകത്തിൻ പച്ചക്കഴുത്തു വെട്ടി!-
തെരുതെരെക്കൈകൊട്ടിത്തുള്ളിക്കളിക്കുന്നു
പരമസന്തുഷ്ടരായ്ക്കണ്മണികൾ
ഒരു വെറും പ്രേതംകണക്കതാ മേൽക്കുമേൽ
മലയന്റെ വക്ത്രം വിളർത്തുപോയി!
കുല തോളിലേന്തി പ്രതിമയെപ്പോലവൻ
കുറെ നേരമങ്ങനെ നിന്നുപോയി!
അഴിമതി,യക്രമ, മത്യന്തരൂക്ഷമാ-
മപരാധം,നിശിതമാമശനിപാതം!
കളവെന്തന്നറിയാത്ത പാവങ്ങൾപൈതങ്ങൾ
കനിവറ്റ ലോകം,കപടലോകം!
നിസ്വാർത്ഥസേവനം,നിർദ്ദയമർദ്ദനം!
നിസ്സഹായത്വം,ഹാ,നിത്യദുഖം!
നിഹതനിരാശാതിമിരം ഭയങ്കരം!
നിരുപാധികോഗ്രനിയമഭാരം!
ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ
പതിതരോ,നിങ്ങൾതൻ പിന്മുറക്കാർ?....
കുലതോളിലേന്തി പ്രതിമപോലങ്ങനെ
മലയനാ മുറ്റത്തു നിന്നുപോയി.
അരുത,വനൊച്ച പൊങ്ങുന്നതി,ല്ലക്കരൾ
തെരുതെരെപ്പേർത്തും തുടിപ്പുമേന്മേൽ!
ഒരുവിധം ഗദ്ഗദം ഞെക്കിഞ്ഞെരുക്കിയ
കുറെയക്ഷരങ്ങൾ തെറിപ്പൂ കാറ്റിൽ:-
"കരയാതെ മക്കളേ....കൽപിച്ചു..തമ്പിരാൻ...
ഒരു വാഴ വേറെ..ഞാൻ കൊണ്ടുപോട്ടേ!"
മലയൻ നടന്നു-നടക്കുന്നു മാടത്തി-
ലലയും മുറയും നിലവിളിയും!
അവശന്മാ,രാർത്തന്മാ,രാലംബഹീനന്മാ-
രവരുടെ സങ്കടമാരറിയാൻ?
പണമുള്ളോർ നിർമ്മിച്ച നീതിക്കിതിലൊന്നും
പറയുവാനില്ലേ?- ഞാൻ പിൻ-വലിച്ചു
19-9-1937


Saturday 4 July 2009

സമർപ്പണം

മലയാളത്തിൽ എങ്ങനെ ബ്ലോഗ് നിർമ്മിക്കാം എന്ന് വിശദീകരിച്ചു തന്ന എല്ലാവർക്കും ആയി ഞാൻ ഈ ബ്ലോഗ് സമർപ്പിക്കട്ടെ........ആരുടെയും പേരെടുത്തുപറയുന്നില്ല....
നന്ദി.....
തുടർന്ന് എന്റെ ചില അനുഭവങ്ങൾ, ചിന്തകൾ.. ഇവിടെ ഞാൻ കുറിച്ചിടാൻ ശ്രമിക്കാം...ഒരു പക്ഷേ അതിമോഹം ആയിരിക്കാം........അനുഗ്രഹിക്കുക......പ്രതികരിക്കുക.....